ട്വിന്റി 20 ലോകകപ്പ്‌ : സിംബാബ്‌ വെ പുറത്ത്‌

single-img
20 September 2012

ശ്രീലങ്കയില്‍ നടക്കുന്ന ട്വിന്റി 20 ലോകകപ്പ്‌ മത്സരത്തില്‍ സിംബാബ്‌വെ പുറത്തായി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ എട്ട്‌ വിക്കറ്റ്‌ നഷ്‌Oത്തില്‍ 93 റണ്‍സെടുത്ത്‌ മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക 12.4 ഓവറില്‍ വിജയം കണ്ടു. ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി റിച്ചാര്‍ഡ്‌ ലെവി (50), ഹിഷിം അംല (32) റണ്‍സെടുത്തു. ഗ്രൂപ്പ്‌ സി യില്‍ നിന്നും സിംബാബ്‌ വെ പുറത്തായപ്പോള്‍ ആതിഥേയരായ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും സൂപ്പര്‍ എട്ടിലേക്ക്‌ കടന്നു.