ടി.പി. വധം : 71 പ്രതികള്‍ കുറ്റപത്രം ഏറ്റിവാങ്ങി

single-img
20 September 2012

റവലീഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 76 പ്രതികളില്‍ 71 പേരും വടകര ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നിന്ന്‌ കുറ്റപത്രം ഏറ്റുവാങ്ങി. കാരായി രാജന്‍, മുഹമ്മദ്‌ സാഹിര്‍, സരിന്‍ ശശി, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി. മോഹനന്‍ എന്നിവരാണ്‌ ബുധനാഴ്‌ച ഹാജരാകാത്തവര്‍. പ്രതികള്‍ക്ക്‌ വേണ്ടി അഡ്വ. കെ. വിശ്വന്‍, അഡ്വ. ടി. അശോക്‌ കുമാര്‍, ഷിജിത്ത്‌, കെ.എം. രാംദാസ്‌, ആര്‍. അജിത്‌കുമാര്‍ എന്നിവര്‍ ഹാജരായി.