കേരളാ കോണ്‍ഗ്രസ്‌ ലീഡര്‍ പദവി അനൂപ്‌ ജേക്കബിന്‌

single-img
20 September 2012

കേരള കോണ്‍ഗ്രസ്‌ ജോക്കബ്‌ ഗ്രൂപ്പിന്റെ നേതാവായി മന്ത്രി അനൂപ്‌ ജേക്കബിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത്‌ ചേര്‍ന്ന വര്‍ക്കിങ്‌ കമ്മിറ്റിയാണ്‌ അനൂപിനെ പാര്‍ട്ടി ലീഡറായി തിരഞ്ഞെടുത്തത്‌. ജോണി നെല്ലൂര്‍ പാര്‍ട്ടി ചെയര്‍മാനായി തുടരും. യു.ഡി.എഫ്‌. ഏകോപന സമിതി യോഗത്തില്‍ അനൂപ്‌ ജേക്കബ്‌ ജോണി നെല്ലുരുമായിരിക്കും പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുക. ഒക്ടോബര്‍ ഒമ്പതിന്‌ കോട്ടയത്ത്‌ ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ലീഡറുടെ തിരഞ്ഞെടുപ്പ്‌ അംഗീകരിക്കുമെന്ന്‌ അനൂപ്‌ ജേക്കബും ജോണി നെല്ലൂരും പത്രസമ്മേളനത്തില്‍ അറിയിച്ചു.