അക്വാര്‍ട്ടിക്‌ ചാമ്പ്യന്‍ഷിപ്പ്‌ : തൃശ്ശൂരിന്‌ കിരീടം

single-img
20 September 2012

കാലിക്കറ്റ്‌ സര്‍വകലാശാല ഇന്റര്‍കോളേജിയറ്റ്‌ അക്വാര്‍ട്ടിക്‌ ചാമ്പ്യന്‍ിപ്പില്‍ തൃശ്ശൂരിന്‌ കിരീടം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 125 പോയിന്റോടെ സെന്റ്‌ തോമസ്‌ കോളേജും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 111 പോയിന്റോടെ വിമല കോളേജും ഒന്നാം സ്ഥാനം കരസ്‌തമാക്കി. വ്യക്തിഗത ഇനങ്ങളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 28 പോയിന്റോടെ സെന്റ്‌ തോമസ്‌ കോളേജിലെ എം.ബി. മനോജും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 38 പോയിന്റോടെ വിമല കോളേജിലെ സിന്‍ജു ജെയിംസും ജേതാക്കളായി.