ആണവനിലയം ഇന്ന് ഉപരോധിക്കും: ഉദയകുമാര്‍

single-img
19 September 2012

കൂടംകുളം ആണവനിലയത്തിനെതിരേ നടത്തുന്ന സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായി സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍ അറിയിച്ചു. ഇന്ധനം നിറയ്ക്കുന്നതു തടയാനായി ആണവനിലയത്തിലേക്കു പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. സെപ്റ്റംബര്‍ പത്തു മുതല്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്ന ഉദയകുമാര്‍ കൂടംകുളത്തുനിന്നു പത്തുകിലോമീറ്റര്‍ അകലെ കുത്തങ്കുഴിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.