മമതയുടെ തീരുമാനം തിടുക്കത്തിലുള്ളതെന്നു എന്‍സിപി

single-img
19 September 2012

യുപിഎ വിടാനുളള മമതാ ബാനര്‍ജിയുടെ തീരുമാനം തിടുക്കത്തിലുളളതായിപ്പോയി എന്ന് കേന്ദ്രസര്‍ക്കാരിലെ സഖ്യകക്ഷിയായ എന്‍സിപി. ഇതിനു മമത രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടി വരുമെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി. അതേസമയം, മുന്നണി വിടാനുളള മമതയുടെ തീരുമാനത്തെപ്പറ്റി തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി വച്ച ശേഷം പ്രതികരിക്കാമെന്ന് ബിജെപി അറിയിച്ചു.