കസബ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കി

single-img
19 September 2012

2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക് പൗരന്‍ അജ്മല്‍ കസബ് രാഷ്ട്രപതിക്കു ദയാഹര്‍ജി സമര്‍പ്പിച്ചു. വധശിക്ഷയ്‌ക്കെതിരേ നല്കിയ ഹര്‍ജി ഓഗസ്റ്റ് 29ന് സുപ്രീംകോടതി തള്ളിയിരുന്നു. കസബിനെ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ് ജയിലിലെ ഉന്നത ഉദ്യോഗസ്ഥാനാണ് ദയാഹര്‍ജി സമര്‍പ്പിച്ച കാര്യം വ്യക്തമാക്കിയത്. വധശിക്ഷ ശരിവച്ച സുപ്രീംകോടതിയുത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞയാഴ്ച കസബിനു ലഭിച്ചിരുന്നു. വധശിക്ഷയുടെ സ്ഥിരീകരണത്തിന്റെ പകര്‍പ്പ് മൂന്നുദിവസം മുമ്പ് ലഭിച്ചിരുന്നു.