ഗോകുല്‍ദാസിനെ മുണ്ടൂര്‍ ഏരിയാകമ്മറ്റിയില്‍ തിരിച്ചെടുക്കും

single-img
19 September 2012

അച്ചടക്ക നടപടിയുടെ പേരില്‍ മുണ്ടൂര്‍ ഏരിയാ സെക്രട്ടറിസ്ഥാനത്തുനിന്നും പുറത്താക്കിയ പി.എ ഗോകുല്‍ദാസിനെ ഏരിയാ കമ്മറ്റിയിലേക്ക് തിരികെയെടുക്കാന്‍ തീരുമാനിച്ചു. ഏരിയാ സെക്രട്ടറി സ്ഥാനം തിരികെ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. തല്‍ക്കാലം ഗോകുല്‍ദാസിന് പകരം നിയമിതനായ സുധാകരന്‍ തന്നെ ഏരിയാ സെക്രട്ടറിയായി തുടരും. ഗോകുല്‍ദാസിനൊപ്പം ഉണ്ടായിരുന്നവര്‍ക്ക് നേരത്തെയുണ്ടായിരുന്ന സ്ഥാനങ്ങള്‍ നല്‍കാനും തീരുമാനിച്ചു. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ടി. ശിവദാസമേനോന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രശ്‌നപരിഹാരം തേടി ജില്ലാ നേതൃയോഗങ്ങള്‍ ചേര്‍ന്നത്.