തന്നെയും പെയ്‌സിനെയും തെറ്റിച്ചത് അസോസിയേഷനെന്നു ഭൂപതി

single-img
19 September 2012

തന്നെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയ അഖിലേന്ത്യാ ടെന്നീസ് അസോസിയേഷനെതിരേ കടുത്ത വിമര്‍ശനവുമായി മഹേഷ് ഭൂപതി. തന്നേയും ലിയാന്‍ഡര്‍ പെയ്‌സിനേയും തമ്മില്‍ തെറ്റിച്ചത് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ഖന്നയാണെന്നും അസോസിയേഷന്‍ തരംതാണ കളി കളിക്കുകയാണെന്നും ഭൂപതി കുറ്റപ്പെടുത്തി. ഒരു മേശക്കിരു വശവു മിരുന്ന് ചര്‍ച്ച നടത്താന്‍ അസോസി യേഷന്‍ തയാറായില്ലെന്നും ഭൂപതി ആരോപിച്ചു. വ്യക്തിവിരോധം തീര്‍ക്കുന്നതുപോലെയാണ് അസോസിയേഷന്‍ പെരുമാറുന്നത്. ടെന്നീസ് അസോസിയേഷന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. ഈ നടപടി രാജ്യത്തെ ടെന്നീസിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. രോഹന്‍ കഴിഞ്ഞ പത്ത് വര്‍ഷമായും ഞാന്‍ കഴിഞ്ഞ 18 വര്‍ഷമായും രാജ്യത്തെ പ്രതിനിധീകരിക്കുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് വിലക്ക്. എന്നെ വഞ്ചകനെന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല. വിലക്കേര്‍പ്പെടുത്തിയ നടപടിയെ നിയമപരമായി നേരിടും – ഭൂപതി പറഞ്ഞു.