ഭാരത് ബന്ദിന് ഡിഎംകെയുടെ പിന്തുണ

single-img
19 September 2012

ഇന്ധന വില വര്‍ധനവ്, ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം എന്നീ വിഷയങ്ങളുന്നയിച്ച് ഭാരതീയ ജനതാ പാര്‍ട്ടി വ്യാഴാഴ്ച്ച നടത്തുന്ന ഭാരത് ബന്ദിന് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പിന്തുണ. വ്യാഴാഴ്ച ഇടതുപാര്‍ട്ടികള്‍ ദേശീയ ഹര്‍ത്താലിനും അഹ്വാനം ചെയ്തിട്ടുണ്ട്. യുപിഎയിലെ സഖ്യകക്ഷിയായ ഡിഎംകെ, സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരായാണ് പ്രതിപക്ഷത്തൊടൊപ്പം പ്രതിഷേധിക്കുന്നത്. യുപിഎയുടെ സഖ്യകക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണി വിട്ട സാഹചര്യത്തില്‍ പ്രതിപക്ഷം നടത്തുന്ന ബന്ദിന് ഡിഎംകെ പിന്തുണ നല്‍കുന്നതില്‍ ഏറെ പ്രസക്തിയുണ്ട്.