അസാദിന്റെ തലയ്ക്കു രണ്ടരക്കോടി ഡോളര്‍

single-img
19 September 2012

സിറിയന്‍ പ്രസിഡന്റ് അസാദിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്ക് രണ്ടരക്കോടി ഡോളര്‍ പാരിതോഷികം നല്‍കുമെന്നു വിമത ഫ്രീ സിറിയന്‍ ആര്‍മി പ്രഖ്യാപിച്ചു. അസാദ്‌വിരുദ്ധരായ ബിസിനസുകാരില്‍നിന്നാണ് ഇതിനുള്ള തുക സമാഹരിച്ചതെന്ന് കമാന്‍ഡര്‍ അഹമ്മദ് ഹിജാസി അറിയിച്ചതായി ടര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സി അറിയിച്ചു.