ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആര്യാടന്‍ മുഹമ്മദ്

single-img
19 September 2012

ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചേ പടിച്ചുനില്‍ക്കാനാകൂവെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. തിരുവനന്തപുരത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര രൂപ വര്‍ധിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബസുടമകളുടെ ആവശ്യത്തില്‍ കാര്യമുണ്ട്. ഡീസല്‍ വിലയില്‍ നിലവില്‍ വന്ന വര്‍ധന നോക്കുമ്പോള്‍ നിരക്ക് ഉയര്‍ത്തേണ്ടതുണ്‌ടെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും ആര്യാടന്‍ പറഞ്ഞു.