ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ഇന്ന്‌ തുടങ്ങും

single-img
19 September 2012

ജംഷഡ്‌പൂരിലും സിലിഗൂരിയിലുമായി നടക്കുന്ന ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ന്‌ ആരംഭിക്കും. ഡെംപോ ഗോവയും പൈലന്‍ ആരോസും തമ്മിലും മുംബൈ എഫ്‌സിയും ഷില്ലോങ്‌ ലജോങ്ങും തമ്മിലാണ്‌ ഇന്നത്തെ മത്സരങ്ങള്‍. 16 ടീമുകള്‍ നാലു ഗ്രൂപ്പുകളിലായി മത്സരിക്കും. എ, ഡി ഗ്രൂപ്പിലെ മത്സരങ്ങള്‍ ജംഷഡ്‌പൂരിലും ബി, സി ഗ്രൂപ്പിലെ മത്സരങ്ങള്‍ സിലിഗൂരിലുമായാണ്‌ നടക്കുക. സെപ്‌തംബര്‍ 30 ന്‌ നടക്കുന്ന ഫൈനല്‍ മത്സരത്തിന്‌ സിലിഗൂരാണ്‌ വേദിയാകുക.