ഒക്ടോബര്‍ മൂന്നിന്‌ കടയടച്ച്‌ പ്രതിഷേധം

single-img
19 September 2012

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ സമയം നീട്ടിയിട്ടും സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നാരോപിച്ച്‌ കേരള വ്യാപാര വ്യവസായി ഏകോപന സമിതി ഒക്ടോബര്‍ മൂന്നിന്‌ സംസ്ഥാമ വ്യാപകമായി കടകളടച്ച്‌  പ്രതിഷേധിക്കുന്നു.  അന്നേദിവസം എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യസുരക്ഷ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താന്‍ കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന എക്‌സിക്യുട്ടീവ്‌ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്‌.