ആയുര്‍വേദ മരുന്നുകള്‍ക്ക്‌ വില വര്‍ധിക്കുന്നു

single-img
19 September 2012

അസംസ്‌കൃത വസ്‌തുക്കളുടെ വിലവര്‍ധവിനെത്തുടര്‍ന്ന്‌ ആയുര്‍വേദ മരുന്നുകളുടെ വില 10 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ആയുര്‍വേദ മരുന്ന്‌ നിര്‍മാതാക്കളുടെ യോഗമാണ്‌ ഇത്‌ സംബന്ധിച്ച തീരുമാനമെടുത്തത്‌. ആയുര്‍വേദ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന അരിഷ്ടം, കഷായം, ലേഹ്യം, കുഴമ്പുകള്‍, എണ്ണകള്‍, ഗുളികകള്‍ എന്നിങ്ങനെ 450 ഇനം മരുന്നുകളുടെ വിലയാണ്‌ വര്‍ധിപ്പിക്കുന്നത്‌.