കാവേരി ചര്‍ച്ച: മുഖ്യമന്ത്രിക്കു പകരം പി.ജെ. ജോസഫ് പങ്കെടുക്കും

single-img
18 September 2012

ഒമ്പതു വര്‍ഷത്തിനു ശേഷം കാവേരി നദീജല പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയിലാണു യോഗം. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അഭ്യര്‍ഥന അനുസരിച്ചാണു യോഗം. തമിഴ്‌നാട്, കര്‍ണാടകം, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ജലസേചന മന്ത്രിമാരെയും ചീഫ് സെക്രട്ടറിമാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയുമാണു യോഗത്തിനു ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു ചികില്‍സയിലായതിനാല്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫും ചീഫ് സെക്രട്ടറി കെ. ജയകുമാറുമാണു കേരളത്തെ പ്രതിനിധീകരിക്കുക.