കണികാപരീക്ഷണം കേരളത്തിലല്ല: മുഖ്യമന്ത്രി

single-img
18 September 2012

കണികാപരീക്ഷണം നടക്കുന്നതു കേരളത്തിന്റെ പ്രദേശത്തല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷനേതാവ് ഈ വിഷയം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചത്. കേരളത്തിന്റെ പ്രദേശങ്ങളിലൊന്നും പരീക്ഷണം നടക്കുന്നില്ലെന്നാണ് ഇടുക്കി കളക്ടറില്‍നിന്നു മനസിലാക്കുന്നത്. നമ്മുടെ സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ കേരളത്തിന്റെ അഭിപ്രായം തേടേണ്ടതില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.