മമത പിന്‍വാങ്ങി; യു.പി.എ തുലാസില്‍

single-img
18 September 2012

യു.പി.എസര്‍ക്കാരിന്റെ ഭാവി തുലാസിലാക്കിക്കൊണ്ട് മമത ബാനര്‍ജി പിന്‍തുണ പിന്‍വലിച്ചു. സാമ്പത്തിക തീരുമാനങ്ങള്‍ വെള്ളിയാഴ്ചയ്ക്കകം തിരുത്തിയില്ലെങ്കില്‍ യുപിഎയില്‍നിന്നു മാറുമെന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ അന്ത്യശാസനം. ഡീസല്‍വില മൂന്നു രൂപ കുറയ്ക്കുക, സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കുക, ചില്ലറ വ്യാപാരത്തിലെ വിദേശമൂലധന നിക്ഷേപം അനുവദിക്കല്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണു തൃണമൂല്‍ ഉന്നയിക്കുന്നത്. ഇന്നലെ വൈകുന്നേരം കോല്‍ക്കത്ത ടൗണ്‍ഹാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെയും ഭാരവാഹികളുടെയും യോഗത്തിനുശേഷം പാര്‍ട്ടിയധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞതാണിത്. ഉപാധികള്‍ പാലിച്ചില്ലെങ്കില്‍ തൃണമൂല്‍ മന്ത്രിമാര്‍ വെള്ളിയാഴ്ച മൂന്നിനു പ്രധാനമന്ത്രിയെക്കണ്ടു രാജിക്കത്തു നല്‍കും. യുപിഎയ്ക്കു പുറമേനിന്നു പിന്തുണ നല്‍കാന്‍ തങ്ങള്‍ തയാറില്ലെന്നും മമത പറഞ്ഞു.