ബസ് ചാര്‍ജ് വര്‍ധന: മന്ത്രിമാരുടെ പ്രത്യേകയോഗം നാളെ ചര്‍ച്ച ചെയ്യും

single-img
18 September 2012

ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് നാളെ മന്ത്രിമാരുടെ പ്രത്യേക യോഗം ചര്‍ച്ച ചെയ്യും. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനിരുന്നതാണെങ്കിലും ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പങ്കെടുക്കാത്തതിനാല്‍ നാളത്തേക്ക് മാറ്റുകയായിരുന്നു. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം മന്ത്രിസഭായോഗം പരിഗണിക്കുമെന്ന് നേരത്തെ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നു.