ബി.ജെ.പി. പിന്തുണയോടെ എല്‍.ഡി.എഫിന്റെ അവിശ്വാസം പാസായി;ഏലൂര്‍ നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്

single-img
18 September 2012

ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലിസി ജോര്‍ജിനെതിരേ എല്‍.ഡി.എഫ്‌. കൊണ്ടുവന്ന അവിശ്വാസപ്രമേയം ബി.ജെ.പി പിന്തുണയോടെ പാസായി.യു.ഡി.എഫ്‌ അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ എതിരില്ലാത്ത 17 വോട്ടുകള്‍ക്കാണ്‌ പ്രമേയം പാസായത്‌. നഗരസഭാ അധ്യക്ഷക്കെതിരായ അവിശ്വാസം പാസായതോടെ നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബി.ജെ.പിയുടെ തീരുമാനം നിര്‍ണായകമാകും.31 അഗം സഭയില്‍ യു.ഡി.എഫിന് 14 അംഗങ്ങളാണുള്ളത്. ഇടതുപക്ഷത്തിന് 13, ബി.ജെ.പി. 3, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണു കക്ഷിനില.