വി.എസിനെ അതിര്‍ത്തിയില്‍ തടഞ്ഞു; ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മടങ്ങി

single-img
17 September 2012

കൂടുംകുളം സന്ദര്‍ശനം നടത്തുന്ന വി.എസിനെ തമിഴ്‌നാട് പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉള്ളതിനാല്‍ തമിഴ്‌നാട്ടിലേക്ക് കടക്കാതെ മടങ്ങിപ്പോകണമെന്ന് വി.എസിനോട് തമിഴ്‌നാട് പോലീസ് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ആണവ ആപത്തിനെതിരെ സമരം ചെയ്യുന്ന കൂടംകുളത്തെ ജനങ്ങള്‍ക്കും ഉദയകുമാറിനും അദ്ദേഹം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു അദ്ദേഹം തിരിച്ചു പോരുകയായിരുന്നു. താന്‍ ഒരു തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞൂ.