വി.എസിന്റെ കൂടംകുളം സന്ദര്‍ശനത്തെപ്പറ്റി അറിയില്ല; കോടിയേരി

single-img
17 September 2012

വി.എസിന്റെ കൂടംകുളം സന്ദര്‍ശനത്തെപ്പറ്റി കൂടുതല്‍ അറിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തെ വ്യക്തമാക്കിയിട്ടുണെ്ടന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി കോടിയേരി പറഞ്ഞു. അച്യുതാനന്ദന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.