എമര്‍ജിങ്ങിന്റെ മറവില്‍ നടക്കാന്‍ പോകുന്നത് ഭൂമിക്കച്ചവടം: വെള്ളാപ്പള്ളി

single-img
17 September 2012

എമേര്‍ജിംഗ് കേരള എന്ന പേരില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്നത് ഭൂമിക്കച്ചവടമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ്, എസ്എന്‍ഡിപി ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വകര്‍മസര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിശ്വകര്‍മ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ ഐക്യം സര്‍വണ മേധാവിത്വം തിരികെ കൊണ്ടുവരാനാണെന്നുള്ള ചിലരുടെ പ്രചാരണം വിലപ്പോകില്ല. വിശ്വകര്‍മ ജനവിഭാഗത്തെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിച്ച് അവര്‍ക്കുവേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം. എമേര്‍ജിംഗ് കേരള പദ്ധതിയെപ്പറ്റി സംസ്ഥാനത്തെ ഭൂരിപക്ഷം മന്ത്രിമാര്‍ക്കും അറിവില്ല. അറിയാവുന്നത് മുഖ്യമന്ത്രിയ്ക്കും വ്യവസായമന്ത്രിയും മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശരിയുടെ ഭാഗത്തുമാത്രമേ നില്‍ക്കുകയുള്ളൂവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.