ഇന്ധന വില; കെ.വി.തോമസ് പ്രധാനമന്ത്രിക്ക് കത്തെഴുതി

single-img
17 September 2012

ഇന്ധന വില വര്‍ധിപ്പിച്ച തീരുമാനത്തിനെതിരെ കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രഫ കെ.വി.തോമസ് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഡീസല്‍ വില വര്‍ധിപ്പിച്ചതും പാചക വാതക സിലിണ്ടറുകളുടെ എണ്ണം കുറച്ചതും രാജ്യത്തിലെ മധ്യവര്‍ഗ വിഭാഗത്തിന്റെ അപ്രീതിക്കു കാരണമായിട്ടുണ്‌ടെന്ന് കത്തില്‍ പറയുന്നു. പാചക വാതക സിലിണ്ടറുകള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശവും കെ.വി.തോമസ് കത്തില്‍ മുന്നോട്ടുവച്ചിട്ടുണ്ട്.