സ്‌പേസ് സ്റ്റേഷന്റെ ചുമതല ഇനി സുനിത വില്യംസിന്

single-img
17 September 2012

അന്തര്‍ദേശീയ ബഹിരാകാശ സ്റ്റേഷന്റെ നിയന്ത്രണച്ചുമതല ഇനി ഇന്ത്യന്‍ വംശജ സുനിത വില്യംസിന്. കമാന്‍ഡര്‍ ഗെന്നാഡി പടാല്‍ക്കയില്‍നിന്നാണ് സുനിത ചുമതല ഏറ്റെടുത്തത്.123 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം പടാല്‍ക്കയുള്‍പ്പെട്ട മൂന്നംഗ ടീം റഷ്യന്‍ നിര്‍മിത സോയൂസില്‍ ഇന്നലെ സെന്‍ട്രല്‍ കസാക്കിസ്ഥാനില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ബഹിരാകാശനിലയത്തിന്റെ ചുമതലക്കാരിയാവുന്ന രണ്ടാമത്തെ വനിതയാണ് 46കാരിയായ സുനിത. ഇതിനുമുമ്പ് 2007ല്‍ പെഗി വിറ്റ്‌സന്‍ എക്‌സ്‌പെഡിഷന്‍16ന്റെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.