രൂപയുടെ മൂല്യത്തിൽ വൻ വർധന

single-img
17 September 2012

മുംബൈ:രൂപയുടെ മൂല്യം വർധിച്ചു.50 പൈസ ഉയര്‍ന്ന്‌ രൂപ 53.80 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.നാലു മാസത്തിനുള്ളിലെ ശക്‌തമായ തിരിച്ചുവരവാണ്‌ രൂപയ്‌ക്കുണ്ടായിരിക്കുന്നത്‌. ഓഹരി വിപണിയിലും വാരാദ്യത്തോടെ നേട്ടം പ്രകടമായി.. സൂചിക 218.37 പോയിന്റ്‌ (1.18%) ഉയര്‍ന്ന്‌ 18,682.64 ലാണ്‌ വ്യാപാരം ആരംഭിച്ചത്‌. ദേശീയ സൂചികയായ നീഫ്‌റ്റി 58.65 പോയിന്റ്‌ (1.05%) ഉയര്‍ന്ന്‌ 5636.30ല്‍ എത്തി. റിസര്‍വ്‌ ബാങ്ക്‌ പുതിയ വായ്‌പാനയം പ്രഖ്യാപിക്കാനിരിക്കെതാണ്‌ വിപണിക്ക്‌ പ്രതീക്ഷ നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ എട്ട്‌ വ്യാപാര ദിനങ്ങളിലായി സൂചിക 1,153 പോയിന്റ്‌ നേട്ടം ഉണ്ടാക്കിയിരുന്നു.