അമിക്കസ്‌ക്യൂറി പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കും

single-img
17 September 2012

അമിക്കസ്‌ക്യുറി ഗോപാല്‍ സുബ്രഹ്മണ്യം ശ്രീപത്്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുമെന്നു അറിയിച്ചു. സ്ഥലം സന്ദര്‍ശിച്ച് കേസ് വിശദമായി പരിശോധിക്കേണ്ടതുണെ്ടന്നും ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നു കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ ഒമ്പതിലേക്കു മാറ്റി. ക്ഷേത്രത്തിലെ നിലവറകളില്‍ മൂല്യനിര്‍ണയം നടത്തുന്നതിനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിലപാട് അറിയിക്കുന്നതിനും കോടതിയെ സഹായിക്കുന്നതിനുമാണ് കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്.