മുംബൈ നഗരത്തില്‍ വന്‍ തീപിടുത്തം

single-img
17 September 2012

തെക്കന്‍ മുംബൈയിലെ മനീഷ് മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ. തീപിടുത്തത്തില്‍ വന്‍ നഷ്ടമുണ്ടായിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വന്‍കിട വ്യാപാര ശാലകള്‍ ധാരളമുള്ള പ്രദേശമാണിത്. സംഭവ സ്ഥലത്തേക്ക് 16 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കനത്ത തിരക്കുള്ള പ്രദേശത്താണ് അഗ്നിബാധയുണ്ടായത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. കഴിഞ്ഞ നവംബറിലും ഇവിടെ അഗ്നിബാധയുണ്ടായിരുന്നു.