രാഹുലിന് ഇറ്റലിയില്‍ മത്സരിക്കാം; കോണ്‍ഗ്രസിന് മോഡിയുടെ മറുപടി

single-img
17 September 2012

നരേന്ദ്ര മോഡി കേവലം പ്രാദേശിക നേതാവ് മാത്രമാണെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ഞായറാഴ്ച പറഞ്ഞതിന്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി അന്താരാഷ്ട്ര നേതാവാണെന്നും വേണമെങ്കില്‍ ഇറ്റലിയിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പരിഹാസം നിറഞ്ഞ മറുപടി. രാഹുല്‍ ദേശീയ നേതാവാണെന്നും മോഡി കേവലം പ്രാദേശിക നേതാവാണെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വിയുടെ പരാമര്‍ശത്തിനു മറുപടി കൂടിയായിട്ടാണ് മോഡി ഇക്കാര്യം പറഞ്ഞത്. തന്റെ അറുപത്തി രണ്ടാം ജന്മദിനാഘോഷ വേളയിലാണു മോഡിയുടെ പരിഹാസം. ഗുജറാത്തിലെ പ്രാദേശിക നേതാവായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നു മോഡി പറഞ്ഞു.