പാക്കിസ്ഥാന്‍ ആണവമിസൈല്‍ പരീക്ഷിച്ചു

single-img
17 September 2012

ഇന്ത്യയിലെ ലക്ഷ്യങ്ങളില്‍ എത്താന്‍ ശേഷിയുള്ള ബാബര്‍ ആണവ മിസൈല്‍ പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. ഹത്ഫ്-7 എന്നുകൂടി പേരുള്ള ഈ മിസൈലിന്റെ ദൂരപരിധി 700 കിലോമീറ്ററാണ്. പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും ഘടിപ്പിക്കാവുന്ന ഈ മിസൈല്‍ കരയിലും കടലിലുമുള്ള ലക്ഷ്യങ്ങളില്‍ കൃത്യമായി പതിക്കുമെന്നും ക്രൂസ് മിസൈല്‍ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ഇന്റര്‍സര്‍വീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. ബാബര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ച ശാസ്ത്രജ്ഞരെ പ്രസിഡന്റ് സര്‍ദാരി, പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫ് എന്നിവര്‍ അഭിനന്ദിച്ചു.