കോണ്‍ഗ്രസുമായി പിന്‍വാതില്‍ ചര്‍ച്ചയില്ല: മമത

single-img
17 September 2012

താന്‍ കോണ്‍ഗ്രസുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും, അതിന്റെ ആവശ്യമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി. ഇതു സംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും അവര്‍ പറഞ്ഞു. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപവും പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വര്‍ധനവും സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടിയുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുകയാണെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണ്. ഇത് ജനാധിപത്യ വ്യവസ്ഥിതിക്കു ചേര്‍ന്നതല്ല. വാര്‍ത്ത കാണിച്ച ചാനലുകള്‍ക്ക് വ്യക്തമായ ബിസിനസ് താത്പര്യങ്ങളുണ്ട് – മമത പറഞ്ഞു.