ഇറ്റാലിയന്‍ നാവികരുടെ ഹര്‍ജി കോടതി തള്ളി

single-img
17 September 2012

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിന്റെ വിചാരണ നടപടികള്‍ നാലാഴ്ചത്തേയ്ക്കു മാറ്റിവയ്ക്കണമെന്ന ഇറ്റാലിയന്‍ നാവികരുടെ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.ഡി. രാജന്‍ തള്ളി. കേസ് ഇനി 26ന് പരിഗണിക്കും. വെടിവയ്പ് നടന്ന പ്രദേശത്തിന്റെ അധികാരപരിധി സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയുടെ അന്തിമവിധി വരാത്തതിനാലും സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണമേ നടപടികള്‍ തുടങ്ങുകയുള്ളൂവെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ചൂണ്ടിക്കാട്ടിയാണ് വിചാരണ നടപടികള്‍ നാലാഴ്ചത്തേക്കു നീട്ടിവയ്ക്കാന്‍ പ്രതിഭാഗം അപേക്ഷ നല്‍കിയത്.