പാക്കിസ്ഥാനെതിരായ സന്നാഹ മത്സരത്തില്‍ ഗംഭീര്‍ കളിച്ചേക്കില്ല

single-img
17 September 2012

കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരേ നടന്ന സന്നാഹ മത്സരത്തിനിടെ കൈയ്ക്ക് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പാക്കിസ്ഥാനെതിരായ ട്വന്റി-20 സന്നാഹ മത്സരത്തില്‍ കളിച്ചേക്കില്ല. ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരിശീലന മത്സരമാണ് ഇന്ന് നടക്കുന്നത്. എന്നാല്‍ ഗംഭീറിന്റെ പരിക്ക് ഗുരുതരമല്ലെന്നും ലോകകപ്പില്‍ കളിക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.