ഡിജു വിവാഹിതനായി

single-img
17 September 2012

ബാഡ്മിന്റണ്‍ താരം ഒളിമ്പ്യന്‍ വി.ഡിജു വിവാഹിതനായി. വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ 11.30നും 12.30നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വില്യാപ്പള്ളി സ്വദേശി ഡോ.പി.സൗമ്യയെ ഡിജു താലി ചാര്‍ത്തിയത്. വിവാഹച്ചടങ്ങിന് ദേശീയ-അന്തര്‍ദേശീയ കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ സദസ്സ് സാക്ഷിയായി. ലണ്ടന്‍ ഒളിമ്പിക്‌സില്‍ മിക്‌സഡ് ഡബിള്‍സില്‍ ഡിജുവിന്റെ പങ്കാളിയായിരുന്ന ജ്വാലാഗുട്ട, ഒളിമ്പ്യന്‍ പി.ടി.ഉഷ, ഇന്ത്യന്‍ ടീമിന്റെ പരിശീലകരായ ഇന്ത്യോനേഷ്യയില്‍ നിന്നുള്ള എഡ്‌വിന്‍, ലൂയിസ്, ദേശീയ താരങ്ങളായ രാം ബി. വിജയ്, ശങ്കര്‍ പി. ഗോപന്‍, വിനീത് മാനുവല്‍, ദേശീയ കോച്ചുമാരായ ബാലചന്ദ്രന്‍, നാസര്‍, വിനോദ് നാരായണന്‍, ദേശീയ റഫറിമാരായ ഗൗരവ് ഖന്ന, എ.എം.രമേശ് തുടങ്ങിയ പ്രമുഖര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.