പാകിസ്ഥാന്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകും

single-img
17 September 2012

കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫ് ചൊവ്വാഴ്ച പാക് സുപ്രീംകോടതിയില്‍ ഹാജരാകും. എന്നാല്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതികേസുകള്‍ അന്വേഷിക്കാന്‍ പ്രധാനമന്ത്രി തയാറാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 27ന് സര്‍ദാരിക്കെതിരായ കേസുകള്‍ പുനരന്വേഷിക്കാന്‍ അഷ്‌റഫിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട പ്രകാരം മൂന്നാഴ്ച സമയം നല്‍കിയിരുന്നു. അഷ്‌റഫിന്റെ മുന്‍ഗാമിയായ യൂസഫ് റാസാ ഗിലാനിക്ക് സമാനമായ കോടതിയലക്ഷ്യക്കേസിലാണ് പ്രധാനമന്ത്രിപദം ഉപേക്ഷിക്കേണ്ടി വന്നത്.