വിഎസ് കൂടംകുളത്തേക്ക്

single-img
17 September 2012

ആണവനിലയ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ കൂടംകുളത്തേക്ക് പുറപ്പെട്ടു.രാവിലെ 9.30ന് അദ്ദേഹം തന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍നിന്നു സമരസ്ഥലത്തേക്കു പുറപ്പെട്ടു. പാര്‍ട്ടിയുടെയും പോലീസിന്റെയും വിലക്ക് വകവെക്കാതെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കൂടംകുളത്തേക്ക് പുറപ്പെട്ടത്. സമരത്തോടുള്ള നിലപാടു പാര്‍ട്ടിവ ്യക്തമാക്കിയതിനുശേഷംമാത്രം യാത്ര മതിയെന്നു വിഎസും തീരുമാനിച്ചിരുന്നു. എന്നാല്‍ പദ്ധതിയെ എതിര്‍ക്കേണ്ടതില്ലെന്നാണു പാര്‍ട്ടി തീരുമാനമെന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടു പിന്നീടു വ്യക്തമാക്കി. വിഎസ്സിന്റെ കൂടംകുളം സന്ദര്‍ശനം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സിപിഐ(എം) പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍ കൂടംകുളം സന്ദര്‍ശിച്ചാല്‍ തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു കേരള പോലീസ് മുന്നറിയിപ്പു നല്‍കി. തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസ് അദ്ദേഹത്തെ തടയാന്‍ സാധ്യതയുണെ്ടന്നും കേരള പോലീസ് വിഎസിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കൂടംകുളം ആണവനിലയം അടച്ചിടുന്നത് അപ്രായോഗികമാണെന്നാണ് സിപിഐ(എം) തമിഴ്‌നാട് ഘടകത്തിന്റെയും ദേശീയ നേതൃത്വത്തിന്റെയും നിലപാട്.ഇതിനെ വെല്ലുവിളിച്ചാണു വി.എസിന്റെ യാത്ര

വി.എസ് അച്യുതാനന്ദനെ തടയാൻ കന്യാകുമാരി എസ്.പി പർവേശ് കുമാറിന്റെ നേതൃത്വത്തിൽ കളിയിക്കാവിളയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്