എമര്‍ജിങ്‌ കേരളയുടെ പിന്നില്‍ ഭൂമാഫിയ : ജി. സുകുമാരന്‍ നായര്‍

single-img
17 September 2012

എമര്‍ജിങ്‌ കേരളയുടെ പിന്നില്‍ ഭൂമാഫിയകളാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ നായര്‍ സര്‍വീസ്‌ സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍.എസ്‌.എസ്‌. പ്ലാറ്റിനം ജൂബിലി സ്‌മാരക ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും മറ്റ്‌ ഭരണാധികളും ഭൂമാഫിയകളുടെ പിടിയിലകപ്പെട്ടുപോയിരിക്കുകയാണെന്നും ഭൂമിതട്ടിയെടുക്കുകയാണ്‌ അവരുടെ ഉദ്ദേശ്യമെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. എമര്‍ജിങ്‌ കേരളയുടെ പേരിലുള്ള വിവാദങ്ങള്‍ പരിഹരിച്ച്‌ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.