ആദിവാസി ഭൂമി വിതരണപ്രശ്‌നം പരിഹരിക്കും : മന്ത്രി കെ. ബാബു

single-img
17 September 2012

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആദിവാസികള്‍ക്ക്‌ ഭൂമി വിതരണം ചെയ്‌തതില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുമെന്ന്‌ മന്ത്രി കെ. ബാബു പറഞ്ഞു. കേരള ഉള്ളാട മഹാസഭ 23 -ാം സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നിച്ച്‌ പലവഴികളില്‍ നില്‍ക്കാതെ സമുദായത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉള്ളാട മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ വി.ജി. കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.