ടി.പി വധം: സിബിഐ അന്വേഷണ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെ.കെ രമ

single-img
16 September 2012

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന പോലീസിന് ബുദ്ധിമുട്ടു നേരിടുന്നതായി മനസിലാക്കിയതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്താണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും രമ പറഞ്ഞു. നിലവിലെ അന്വേഷണ സംഘത്തിന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരെ പുറത്തുകൊണ്ടുവരാന്‍ കഴിയുമെങ്കില്‍ അതില്‍ എതിര്‍പ്പില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.