നടന്‍ തിലകന്റെ ആരോഗ്യനില ഗുരതരമായി തുടരുന്നു

single-img
16 September 2012

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. തിലകന്റെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതായും അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി തിലകനെ ഇന്നും ഡയാലിസിസിന് വിധേയനാക്കിയിരുന്നു. തകരാറിലായ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായിരുന്നു ഡോക്ടര്‍മാരുടെ ശ്രമം. ഇപ്പോള്‍ മരുന്നുകളോടും ശരീരം വേണ്ട വിധത്തില്‍ പ്രതികരിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ന്യുമോണിയ ബാധിച്ചതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. മസ്തിഷ്‌കാഘാതമുണ്ടായ തിലകന് ഇതിനുപിന്നാലെ ഹൃദയാഘാതവുമുണ്ടായിരുന്നു. ഇതാണ് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വെല്ലുവിളിയായത്.