ടാട്ര കരാര്‍ പ്രതിരോധമന്ത്രാലയം റദ്ദാക്കും

single-img
16 September 2012

സൈനിക ആവശ്യത്തിനായി 50 ലക്ഷത്തിലധികം രൂപ വിലവരുന്ന ട്രക്ക് വാങ്ങാന്‍ ടാട്രാ സിപോക്‌സിന് ബിഇഎംഎല്‍ നല്‍കിയ കരാര്‍ പ്രതിരോധമന്ത്രാലയം റദ്ദാക്കിയേക്കും. ടാട്രാ ട്രക്ക് വിവാദം സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധമന്ത്രാലയത്തിന്റെ നീക്കം. കഴിഞ്ഞ മെയിലാണ് അടിയന്തരമായി 88,000 യൂറോ ( 50 ലക്ഷത്തിലധികം രൂപ) വിലമതിക്കുന്ന ട്രക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിഇഎംഎല്‍ ഓര്‍ഡര്‍ നല്‍കിയത്. ടാട്രാ ട്രക്കുകള്‍ വാങ്ങാന്‍ തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗിന്റെ വെളിപ്പെടുത്തലോടെയാണ് ടാട്രാ സിപോക്‌സുമായുള്ള ട്രക്ക് ഇടപാട് വിവാദത്തിലായത്. തുടര്‍ന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.