സ്യൂ കി അമേരിക്കയിലേക്ക്

single-img
16 September 2012

മ്യാന്‍മര്‍ പ്രതിപക്ഷനേതാവ് ഓങ് സാന്‍ സ്യൂ കി അമേരിക്കന്‍ പര്യടനത്തിനു പുറപ്പെട്ടു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ളവരുമായി അവര്‍ കൂടിക്കാഴ്ച നടത്തും. യുഎസ് കോണ്‍ഗ്രസിന്റെ പരമോന്നത ബഹുമതിയായ കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ നല്കി സ്യൂകിയെ ആദരിക്കും. 1988നുശേഷം ഇതാദ്യമായാണ് സ്യൂ കി അമേരിക്കയിലെത്തുന്നത്. മ്യാന്‍മറിലെ യുഎസ് അംബാസിഡര്‍ ഡെറക് മിച്ചല്‍ അടക്കമുള്ളവര്‍ അവരെ അനുഗമിക്കുന്നുണ്ട്. അമേരിക്കയിലേക്കു കുടിയേറിയ മ്യാന്‍മര്‍ സ്വദേശികളുമായി ന്യൂയോര്‍ക്കിലും സാന്‍ഫ്രാന്‍സിസ്‌കോയിലും സ്യൂകി കൂടിക്കാഴ്ച നടത്തും.