സൌദിയയിൽ ടാങ്കറും ബസും കൂട്ടിയിടിച്ച് 13 മരണം

single-img
16 September 2012

ജുബൈൽ:സൌദി അറേബ്യയിലെ അൽ ജുബൈയിൽ ബസും ടാങ്കറും കൂട്ടിയിടിച്ച് 13 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു.ഇതിൽ ആരുടെയും നില ഗുരുതരമല്ല.ഇന്ന് പുലർച്ചെയായിരുന്നു അപകടം.മലയാളി മാനേജ്മെന്‍റ് കമ്പനിയായ സാട്രോപിന്റെ കരാര്‍ ജോലി ചെയ്യുന്ന ഡെലിം കമ്പനിയിലെ ജോലി കഴിഞ്ഞ് തൊഴിലാളികളെയും കൊണ്ട് ക്യാമ്പിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ‌പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയും ബസും പൂര്‍ണമായും കത്തി നശിച്ചു. പരിക്കേറ്റ 29 പേരെ ജുബൈല്‍ റോയല്‍ കമീഷനിലെ മുവാസാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടം നടന്നതോടെ ജുബൈല്‍-ഖഫ്ജി റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. 12 മലയാളികള്‍ ഉള്‍പ്പെടെ 40 യാത്രക്കാരാണ്‌ ബസില്‍ ഉണ്ടായിരുന്നത്‌.