പാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

single-img
16 September 2012

പാക്കിസ്ഥാനിലെ ലോവര്‍ദിര്‍ ജില്ലയില്‍ ബോംബ് സ്‌ഫോടനത്തില്‍ വാന്‍ തകര്‍ന്ന് 15 പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്കു പരിക്കേറ്റു. റോഡില്‍ സ്ഥാപിച്ചിരുന്ന ബോംബ് വിദൂരനിയന്ത്രിത സംവിധാനമുപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്നു കരുതുന്നതായി പോലീസ് വ്യക്തമാക്കി.