ടി.പി വധം : സി.ബി.ഐ അന്വേഷണം വേണ്ടെന്ന് മുല്ലപ്പള്ളി

single-img
16 September 2012

ടി.പി. ചന്ദ്രശേഖരന്‍ വധം സിബിഐ അന്വേഷിക്കേണ്ടതില്ല എന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍. കേസില്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം തൃപ്‌തികരമാണെന്നും അന്വേഷണം പൂര്‍ണമായിട്ടില്ല എന്നും മുല്ലപ്പളളി പറഞ്ഞു.അവര്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നല്‍കേണ്ടതുണ്ട്. ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ ഉത്ക്കണ്ഠ മനസിലാക്കുന്നു. സിപിഎം അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനാല്‍ പ്രതികള്‍ രക്ഷപെടുമോയെന്നാണ് രമയുടെ ആശങ്കയെന്നും മുല്ലപ്പള്ളി പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയായെന്ന്‌ ആരും പറഞ്ഞിട്ടില്ല. ടി.പിക്ക്‌ മരണവാറണ്ട്‌ ഒപ്പിട്ടവരെ സംഘത്തിന്‌ കണ്ടെത്താനാവും. അവര്‍ അതില്‍ പരാജയപ്പെട്ടാല്‍ മാത്രം കേസ്‌ സിബിഐയെ ഏല്‍പ്പിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.