എം.ബി. രാജേഷ് ഡി.വൈ.എഫ്.ഐ. പ്രസിഡന്റ്‌

single-img
16 September 2012

ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായി എം.ബി. രാജേഷ് എം.പി.യെ തിരഞ്ഞെടുത്തു. ബംഗാളില്‍ നിന്നുള്ള അഭോയ് മുഖര്‍ജിയാണ് ജനറല്‍ സെക്രട്ടറി. എം. സ്വരാജിനെ വൈസ്‌ പ്രസിഡന്റായും കെ.എസ്‌. സുനില്‍കുമാറിനെ കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗമായും തെരഞ്ഞെടുത്തിട്ടുണ്ട്‌. ഇന്നലെ സമാപിച്ച ഒന്‍പതാം ദേശീയ സമ്മേളനമാണു ഡി.വൈ.എഫ്‌.ഐയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ എണ്ണം 84ല്‍നിന്ന്‌ 71 ആക്കി. 62 പേരെ തെരഞ്ഞെടുത്തു. ഒമ്പത്‌ ഒഴിവുകള്‍ പിന്നീടു നികത്തും.ഇവര്‍ക്ക് പുറമെ കേരളത്തില്‍ നിന്നും ടി.വി.അനിത, പി.പി.ദിവ്യ, മുഹമ്മദ് റിയാസ് എന്നിവരും 71 അംഗ കേന്ദ്രകമ്മറ്റിയിലുണ്ട്.