മമത കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ചേക്കും

single-img
16 September 2012

ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം, ഡീസല്‍ വില വര്‍ധന എന്നീ വിഷയങ്ങളില്‍ കേന്ദ്രസർക്കാരിനോട് പ്രതിഷേധിച്ച് മമത കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ചേക്കും.യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി സൂചന. മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനങ്ങള്‍ പുനഃപ്പരിശോധിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കുമെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.നാളെ വൈകുന്നേരം പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന്‌ മന്ത്രിമാരെ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും. തൃണമൂലിന്‌ ആറ്‌ കേന്ദ്ര മന്ത്രിമാരും 19 പാര്‍ലമെന്റ്‌ അംഗങ്ങളുമാണുളളത്‌