എമേര്‍ജിംഗ് കേരള; മന്ത്രിസഭയില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലെന്ന് കുഞ്ഞാലിക്കുട്ടി

single-img
16 September 2012

എമേര്‍ജിംഗ് കേരളയെക്കുറിച്ച് സര്‍ക്കാരില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പദ്ധതികള്‍ നശിപ്പിക്കാന്‍ ചിലര്‍ മുറയ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് പദ്ധതി തുടങ്ങാനുള്ള ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ താല്‍പര്യപത്രം സര്‍ക്കാരിന്റെ കൈവശമുണ്‌ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫോക്‌സ്‌വാഗന്‍ പദ്ധതി നിഷേധിച്ച് കമ്പനി പ്രതിനിധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.