കൂടംകുളം:മാര്‍ച്ച് പൊലീസ് തടഞ്ഞു

single-img
16 September 2012

കൂടംകുളം ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കൂടംകുളത്തേക്ക് നടത്തിയ മാര്‍ച്ച് കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ഇഞ്ചിവിളയില്‍ പോലീസ് തടഞ്ഞു.ആണവനിലയത്തിനെതിരെ കൂടംകുളം നിവാസികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണു  കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മാർച്ച് നടത്തിയത്.പാറശ്ശാലയില്‍ നിന്ന് രാവിലെ 9.30ന് ആരംഭിച്ച മാർച്ച് കവയത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. സാറാ ജോസഫ്, കെ.അജിത, ബി.ആർ‍.പി ഭാസ്‌കർ,​ പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, പി.ഗോപിനാഥന്‍ നായര്‍ തുടങ്ങിയവരും മാ‌‌ർച്ചിന് നേതൃത്വം നൽകി.