ഭൂപതിക്കും ബൊപ്പണ്ണക്കും രണ്ടു വര്‍ഷത്തെ വിലക്ക്

single-img
16 September 2012

ഒളിമ്പിക്സ് ടെന്നിസില്‍ ലിയാണ്ടര്‍ പേസിനൊപ്പം കളിക്കാന്‍ വിസമ്മതിച്ചതിന് ടെന്നിസ് താരങ്ങളായ മഹേഷ് ഭൂപതിക്കും രോഹന്‍ ബൊപ്പണ്ണക്കും രണ്ടു വര്‍ഷത്തെ വിലക്ക്. 2014 ജൂണ്‍ 30 വരെയാണ് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ ഇരുവരെയും വിലക്കിയിരിക്കുന്നത്. ലണ്ടന്‍ ഒളിമ്പിക്സുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ടെന്നിസ് അസോസിയേഷനെ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിച്ചത്. ഒളിമ്പിക്സില്‍ ലിയാണ്ടര്‍ പെയ്സിനൊപ്പം ഡബിള്‍സ് കളിക്കാന്‍ ഭൂപതിയും ബൊപ്പണ്ണയും തയാറായിരുന്നില്ല. തുടര്‍ന്ന് രണ്ട് ടീമുകളെ അയക്കേണ്ടിവന്നു. വിഷ്ണുവര്‍ധനാണ് പെയ്സിന്റെ പങ്കാളിയായത്.